രാത്രികാലങ്ങളിൽ ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘത്തെ പിടികൂടി

രാത്രികാലങ്ങളിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ ഹരിശങ്കര്‍ ഗിരി, അഭയ്രാജ്‌ സിങ്, എന്നിവരാണ് പിടിയിലാണ്. കൊങ്കൻ പാതയിലെ ട്രെയിനുകളിൽ രാത്രികാല മോഷണം നടത്തി വന്നിരുന്ന പ്രതികളെ പാലക്കാട് – മംഗലാപുരം ആര്‍പിഎഫ് സംയുക്ത സംഘമാണ് പിടികൂടിയത്.

Also Read; പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ക്രൂര ആക്രമണം

കൊങ്കൺ പാതയിലെ ട്രെയിനുകളിൽ രാത്രികാല യാത്രികരുടെ ഉറക്കം കെടുത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെയാണ് ആർപിഎഫ് സംഘം പിടികൂടിയത്. ഉറങ്ങിക്കിടക്കുന്ന ട്രെയിൻ യാത്രികരിൽ നിന്നും മോഷണം നടത്തുന്നതായിരുന്നു ഇരുവരെയും മോഷണ രീതി നിരവധി യാത്രക്കാരുടെ പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് പ്രതികൾ അപഹരിച്ചത്. യാത്രക്കാരുടെ പരാതികള്‍ വ്യാപകമായതിനെ തുടർന്നാണ് പാലക്കാട്, മംഗലാപുരം ജംങ്ഷനുകളിലെ ആര്‍പിഎഫ് സംഘം സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇന്നലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 16 പവന്‍ സ്വര്‍ണ്ണവും പണവും മറ്റ് മോഷണ വസ്തുക്കളും ആര്‍പിഎഫ് പിടികൂടിയിട്ടുണ്ട്.

Also Read; കോട്ടയത്തെ അടച്ചു പൂട്ടിയ പാസ്പോർട്ട് സേവാകേന്ദ്രം ഈ മാസം തുറക്കും

മോഷണം നടത്തുന്നതിനായി വിമാനമാര്‍ഗം ഉത്തര്‍പ്രദേശില്‍ നിന്നും ഗോവയില്‍ എത്തും. ശേഷം അവിടെ നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും രാത്രി ട്രെയ്‌നുകളില്‍ യാത്ര ചെയ്താണ് ഇരുവരും മോഷണം നടത്തി പോന്നിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപ്രതികൾ സമാനമായ രീതിയില്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായി റയിൽവേ പോലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി മംഗലാപുരം റെയില്‍വേ പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here