പാർട്ടി പരിപാടികൾ ബഹിഷ്ക്കരിക്കാൻ എ ഗ്രൂപ്പ്; കണ്ണൂരിൽ കോൺഗ്രസിൽ തമ്മിലടി

പുനസംഘടനയെച്ചൊല്ലി കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി.പാർട്ടി പരിപാടികൾ ബഹിഷ്കരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. എ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക് പ്രസിഡൻ്റുമാരോട് ചുമതലയേൽക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശം നൽകി.

ബ്ലോക്ക് പ്രസിഡണ്ടുമാരെ നിയമിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്.പരസ്യമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്.പുനസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് പ്രധാന പരിപാടികൾ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. എ ഐ ക്യാമറയ്ക്ക് എതിരായ പ്രതിഷേധത്തിലും ചെന്നിത്തല പങ്കെടുത്ത വിമാനത്താവള പ്രതിഷേധത്തിൽ നിന്നും എ ഗ്രൂപ്പ് വിട്ടു നിന്നു.

Also Read: വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്ഐആർ; കേസെടുത്തത് മഹാരാജാസ് കോളേജ് നൽകിയ പരാതി പ്രകാരം

ബ്ലോക്ക്  അധ്യക്ഷന്‍മാരുടെ പട്ടികയിൽ നിന്നും എ ഗ്രൂപ്പിനെ വെട്ടിയെന്നാണ് പരാതി. 23 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ 15 ഉം സുധാകരവിഭാഗം കൈയ്യടക്കിയെന്നാണ് ആക്ഷേപം. അഞ്ച് ബ്ലോക്കുകളിൽ മാത്രമാണ് എ ഗ്രൂപ്പിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്.എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യൻ്റെ നേതൃത്തത്തിൽ ചേർന്ന യോഗമാണ് പരിപാടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News