പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായി ജമ്മുകശ്മീര്‍ സര്‍ക്കാറിനെ കബളിപ്പിച്ച ഗുജറാത്തുകാരന്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷനല്‍ സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തുകയും ജമ്മുകശ്മീര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കിരണ്‍ ഭായ് പട്ടേല്‍ എന്ന ഗുജറാത്ത് സ്വദേശിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആള്‍മാറാട്ടം നടത്തി കശ്മീര്‍ സന്ദര്‍ശിച്ചു കൊണ്ടിരുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ഇയാള്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയും ഒരു ബുള്ളറ്റ് പ്രൂഫ് എസ്യുവി കാറും ജമ്മു കശ്മീരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഔദ്യോഗിക താമസസൗകര്യവും ലഭിച്ചിരുന്നു.

അറസ്റ്റിലാകുന്നതിന് മുമ്പ് കിരണ്‍ പട്ടേല്‍ നിയന്ത്രണ രേഖയ്ക്ക സമീപമുള്ള ഉറി, പുല്‍വാമ, ബാരാമുള്ള തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. കശ്മീര്‍ ഡിസിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കിരണ്‍ പട്ടേലിന് സുരക്ഷാ പരിരക്ഷ ഒരുക്കിയതും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയതും എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News