‘മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്തു, സ്‌കൂള്‍ മാനേജരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു’, തെലങ്കാനയിൽ ഹനുമാൻ സാമീസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ്. തെലങ്കാനയിലെ ലുക്സിപ്പെട്ടി മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ മലയാളി വൈദികന് മര്‍ദനമേറ്റിട്ടുണ്ട്.

ALSO READ: ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ജയ് ശ്രീറാം വിളിച്ചുകൊണ്ട് അതിക്രമിച്ച് എത്തിയ പ്രവര്‍ത്തകര്‍ മദര്‍ തെരേസയുടെ രൂപത്തിന് നേരെ കല്ലെറിയുകയും തുടര്‍ന്ന് അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിക്രമിച്ച് എത്തിയ ഹനുമാൻ സാമീസ് പ്രവർത്തകർ സ്‌കൂള്‍ മാനേജരെകൊണ്ട് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്നും കെട്ടിടത്തിന്റെ മുകളില്‍ കയറി കാവി കൊടികള്‍ കെട്ടിയെന്നും സംഭവത്തെ കുറിച്ച് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: ‘യുഎഇയിൽ കനത്ത മഴ തുടരുന്നു’, ദുരിതത്തിലായി യാത്രക്കാർ; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

അതേസമയം, സംഭവത്തിൽ സ്‌കൂള്‍ അധികൃതര്‍ പരാതി നൽകിയിട്ടും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസിന് അക്രമികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹനുമാൻ സാമീസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലയിടത്തു നിന്നും ഇതിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News