ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; സംഭവം ബിഹാറിലെ വെള്ളപ്പൊക്ക സ്ഥലത്ത്

ബിഹാറിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മുസാഫർപുരിലെ ഔറായ് ഡിവിഷനിലെ നയാഗാവിലാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പൈലറ്റും മറ്റാളുകളും സുരക്ഷിതയാണെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.

Also Read; രാജ്യത്തെ നടുക്കിയ മയക്കുമരുന്ന് വേട്ട; ദില്ലിയിൽ നിന്നും പിടികൂടിയത് 560 കിലോ കൊക്കെയിൻ

രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് ഐഎഎഫ് ജവാന്മാർ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു. എഞ്ചിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമാകുകയായിരുന്നു. പൈലറ്റിൻ്റെ മനസാന്നിധ്യം കാരണം വൻ അപകടം ഒഴിവായതായും ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ അമൃത് അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read; മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: മഹാരാഷ്ട്രയിൽ നാലംഗ കുടുംബം ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News