വയനാട് മുത്തങ്ങയിൽ റോഡ് മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയിൽ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്താണ് അമ്മക്കടുവക്ക് പിന്നാലെ നാല് കുഞ്ഞുങ്ങളേയും യാത്രികർ കണ്ടത്.
ദേശീയ പാത 766 ൽ പതിവ് കാഴ്ചകളാണ് കടുവകളെങ്കിലും നാല് കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന അമ്മ കടുവയുടെ ദൃശ്യങ്ങൾ അപൂർവ്വമാണ്.2 മുതൽ 4 വരെയാണ് ഒറ്റപ്രസവത്തിൽ കടുവക്ക് കുഞ്ഞുങ്ങളുണ്ടാവുക.3 വയസ്സാണ് പ്രായപൂർത്തി.അതുവരെ അമ്മക്ക് പിന്നാലെ ഈ നടത്തം തുടരാം.അത്യാവശ്യം ഇരതേടലും കാടിന്റെ ചിട്ടവട്ടങ്ങളും അമ്മ പഠിപ്പിക്കുകയും ചെയ്യും.
Also read:‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ
രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനമേഖല, വയനാട് വന്യജീവി സങ്കേതത്തിനും തമിഴ്‌നാട് നാഗർഹോളെ കടുവാസങ്കേതത്തിനും അതിർത്തിയോട് ചേർന്ന പ്രദേശമാണ്.സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കടുവകളുള്ളതും കടുവക്ക് അനുയോജ്യ ഭൂപ്രകൃതിയുള്ളതും ഈ മേഖലയിലാണ്. കൗതുക കാഴ്ചയെങ്കിലും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന വനാതിർത്തി മേഖലകൾ കൂടിയാണ് ഇപ്പോൾ ഈ സ്ഥലങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here