പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തെ രൂപീകരിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

Also Read; ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം

ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി), ജി സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

Also Read; സിഎംഡിആര്‍എഫിലേക്ക് ആറ് കോടി കൈമാറി എസ്ബിഐ ; കമ്മലുകള്‍ വരെ കൈമാറി സാധാരണക്കാര്‍

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

The Chief Minister Pinarayi Vijayan suggested forming a high-level team to investigate high-profile issues in relation to the police

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News