കേരളത്തിന്‍റെ മതസൗഹാര്‍ദ്ദവും മാനവികതയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ജാതിയും മതവും നോക്കാതെ സഹകരിക്കുന്നവരാണ് മലയാളികള്‍ എന്ന് തെളിയിച്ച കേരളത്തിന്‍റെ മറ്റൊരു സ്നേഹഗാഥ കൂടിയാണ് എ.ആര്‍ റഹ്മാന്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ അഞ്ജുവിന്‍റെയും ശരത്തിന്‍റെയും കല്ല്യാണമാണ് മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃകയായത്. ഇവരുടെ വിവാഹം നടന്നത് വീട്ടിലോ ഓഡിറ്റോറിയത്തിലോ അമ്പലത്തിലോ അല്ല, മുസ്ലീം പള്ളിയിലാണ്. ആചാരപ്രകാരം പൂജകളുള്‍പ്പെടെയാണ് പള്ളിക്കുള്ളില്‍ വിഹാഹം നടന്നത്. ആലപ്പുഴ ചെറുവള്ളി മുസ്ലീം ജമാ അത്ത് പള്ളിയാണ് വിവാഹത്തിന് തുറന്നു നല്‍കിയത്.
സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വധുവിന്റെ അമ്മയാണ് സഹായം ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിയെ സമീപിക്കുന്നത്. ചെറിയ സഹായം പ്രതീക്ഷിച്ചാണ് ചെന്നതെങ്കിലും കല്ല്യാണത്തിന്റെ സകല കാര്യങ്ങളും പള്ളി ഏറ്റെടുക്കുകയായിരിന്നു. 10 പവന്‍ സ്വര്‍ണം , 20 ലക്ഷം രൂപ എന്നിവയക്ക് പുറമെയാണ് വിവാഹ ചടങ്ങിനായി പള്ളി തുറന്ന് കൊടുത്തത്.
വിവാഹത്തിന് ബിരിയാണിയും ആയിരം പേര്‍ക്കുള്ള സദ്യയും ഒരുക്കി. ഈ കല്ല്യാണം ലോകത്തിന് തന്നെ മാത്യകയാണെന്നാണ് എഎം ആരിഫ് എംപി പറഞ്ഞത്. മതത്തിന്റെ പേരില്‍ പരസ്പരം കൊല്ലുമ്‌പോള്‍ സ്‌നേഹിക്കാനാണ് കേരളം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
റഹ്മാന്‍ പങ്കുവച്ച വീഡിയോയില്‍ നൂറ് കണക്കിനാളുകളാണ് കേരളത്തെയും അഭിനന്ദിച്ച് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും നിരവധി പേര്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here