ദില്ലിയിലെ പുകമഞ്ഞില്‍ ജനങ്ങള്‍ വലയുന്ന സാഹചര്യമാണ് ഓരോ ദിവസവുമുള്ളത്. വായുവിന്റെ ഗുണനിലവാരം മിക്കപ്പോഴും 300 മാര്‍ക്ക് കഴിഞ്ഞും ഉയരാറുണ്ട്. എന്നാല്‍ ഇത്രയും മോശം അവസ്ഥയിലും ദില്ലിയിലെ ഒരു വീട്ടില്‍ വായു ഗുണനിലവാരം ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്.
ദക്ഷിണ ദില്ലിയിലെ സൈനിക് ഫാംസ് പ്രദേശ് താമസിക്കുന്ന പീറ്റര്‍ സിംഗ്, നിനോ കൗര്‍ ദമ്പതികളുടെ വീട്ടിലെത്തിയാല്‍ ഏറ്റവും ശുദ്ധമായ വായു നമുക്ക് ശ്വസിക്കാം. കാരണം ഇവിടുത്തെ വായുഗുണനിലവാരം അഥവാ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് എന്ന് പറയുന്നത് 10നും 15നും ഇടയിലാണ്. 15,000ത്തോളം ചെടികളാണ് ഈ വീട്ടിലുള്ളത്. മാത്രമല്ല വിപുലമായ സ്വയം സുസ്ഥിര സാങ്കേതിക വിദ്യയും ഇവിടെയുണ്ട്. മാത്രമല്ല മലിനീകരണം മൂലം ആളുകള്‍ ഇത്രയും ബുദ്ധിമുട്ടുമ്പോള്‍ ഈ വീടിനെ വ്യത്യസ്തമാക്കുന്ന മറ്റ് ചില സവിശേഷതകളുമുണ്ട്.
പാരമ്പര്യമായുള്ള നിര്‍മാണ രീതിയാണ് ഈ വീട് കെട്ടാനായി ഉപയോഗിച്ചിരിക്കുന്നത്. സിമന്റിന് പകരം ചുണ്ണാമ്പ് കൊഴച്ചുണ്ടാക്കിയ മിശ്രിതമാണ് ഇവിടെ കട്ടകളെ ചേര്‍ത്തുനിര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. പെയ്ന്റുകളും പ്ലാസ്റ്ററുകളുമെല്ലാം ഒഴിവാക്കി ചുണ്ണാമ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മേല്‍ക്കുരയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് പകരം സ്റ്റോണ്‍ ടൈലുകളാണ് ഇവിടെ കാണാന്‍ കഴിയുക. ഇത്തരം നിര്‍മാണ രീതി മൂലം വീട്ടിനുള്ളിലെ താപനിലയും കൃത്യമായ നിലയിലായിരിക്കും. ദില്ലിയിലെ വേനല്‍മാസങ്ങളിലും ഇവിടെ വന്നാല്‍ കൂളറിനുള്ളിലിരിക്കുന്ന സുഖമായിരിക്കും.
ALSO READ: ഇന്ത്യയിലെ കളി അവസാനിപ്പിച്ച് ഈ ക്രിക്കറ്റ് താരം; ഇനി അങ്കം വിദേശത്ത്
നിരവധി ചെടികളുള്ളതുമൂലം വീട്ടിനുള്ളില്‍ ശുദ്ധവായു മാത്രമാണുള്ളത്. ഇവിടെയും തീരുന്നില്ല സൗരോര്‍ജ്ജം ഉപയോഗിച്ചാണ് എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം. ഈ വീട്ടുപരിസരത്ത് വീഴുന്ന ഒരു മഴത്തുള്ളിയും പാഴായി പോകാനും ഈ ദമ്പതികള്‍ സമ്മതിക്കില്ല. 15,000 ലിറ്റര്‍ ടാങ്കില്‍ ശേഖരിക്കുന്ന മഴവെള്ളം ചെടികള്‍ നനയ്ക്കാനായി ഉപയോഗിക്കുന്നു. മാത്രമല്ല ഇരുവര്‍ക്കും പുറത്ത് നിന്നും പച്ചക്കറി വാങ്ങേണ്ട ആവശ്യവുമില്ലെന്നതാണ് മറ്റൊരു ആശ്ചര്യമുണ്ടാക്കുന്ന കാര്യം. ഹരിയാനയിലും പഞ്ചാബിലും കുറ്റികാടുകളും വൈക്കോലുകളും കത്തിച്ച് ദില്ലിയിലെ ഉള്‍പ്പെടെ വായുവിനെ മലനീകരിക്കുമ്പോള്‍ ഓര്‍ഗാനിക്ക് കമ്പോസ്റ്റ് ഉപയോഗിച്ചാണ് ഇത്തരം വേസ്റ്റുകള്‍ അവര്‍ ഇല്ലാതാക്കുന്നത്. ഇങ്ങനെ വേസ്റ്റുകള്‍ വളമാക്കി കൂണ്‍ കൃഷിക്ക് ഉപയോഗിക്കുകയാണീ ദമ്പതികള്‍.
നിനോയ്ക്ക് രക്താര്‍ബുദം പിടിപെട്ടതിന് ശേഷം ദില്ലിയിലെ മലിനമായ വായു ശ്വസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോഴാണ് ഇങ്ങനൊരാശയം പീറ്ററിനും നിനോയ്ക്കുമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here