ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4% ഇടിഞ്ഞു

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. രാവിലെ 10:45 വരെ നടന്ന വിനിമയത്തില്‍ ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 350 പോയിന്റിലധികമാണ് ഇടിഞ്ഞത്. വിപണി തകര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4% ഇടിഞ്ഞു. ബിഎസ്ഇയില്‍ 1339.10 രൂപയായിരുന്ന ആര്‍ഐഎല്‍ ഓഹരികള്‍ 4.01 ശതമാനം ഇടിഞ്ഞ് 1285.35 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 17.48 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ 4 തിങ്കളാഴ്ച രാവിലെ വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 350 പോയിന്റിലധികം ഇടിഞ്ഞു. രണ്ടും 1.5% നഷ്ടത്തിലേക്ക്. രാവിലെ 10:45 വരെ നടന്ന വിനിമയത്തില്‍ സെന്‍സെക്സ് 1154.45 പോയിന്റ് അഥവാ 1.45 ശതമാനം ഇടിഞ്ഞ് 78,569.67 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 370.30 പോയിന്റ് അല്ലെങ്കില്‍ 1.52 ശതമാനം ഇടിഞ്ഞ് 23,934.05 ല്‍ എത്തി.

ALSO READ:വൈദികനെന്ന വ്യാജേന വീട്ടിലെത്തി പ്രാര്‍ഥിച്ചു, പിന്നാലെ വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി; പ്രതി പിടിയില്‍

സെന്‍സെക്സ് ഓഹരികളില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 4.23 ശതമാനം ഇടിഞ്ഞ് 1,780.00 രൂപയിലെത്തി . ഇതിന് പിന്നാലെ എന്‍ടിപിസി ലിമിറ്റഡ് 4.22 ശതമാനം ഇടിഞ്ഞ് 394.15 രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 3.61 ശതമാനം ഇടിഞ്ഞ് 1,290.70 രൂപയായും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് 3.59 ശതമാനം ഇടിഞ്ഞ് 1,34 രൂപയായും താഴ്ന്നു. എന്‍എസ്ഇയുടെ മേഖലാ സൂചികകളില്‍, നിഫ്റ്റി മീഡിയ ഏറ്റവും കൂടുതല്‍ ഇടിഞ്ഞ് 3.36%, ഓയില്‍ & ഗ്യാസ് 3.45%, നിഫ്റ്റി റിയല്‍റ്റി 2.89% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News