ശബരിമലയിൽ നിലയ്ക്കാതെ തീർഥാടക പ്രവാഹം, ഇന്നലെ മാത്രം ദർശനം നടത്തിയത് ഒരു ലക്ഷത്തോളം തീർഥാടകർ

sabarimala

ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ ഇന്നലെ ദർശനം നടത്തിയപ്പോൾ പുല്ലുമേട് വഴി 4,731 തീർഥാടകരാണ് സന്നിധാനത്തെത്തിയത്.

അതേസമയം, തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനുള്ള ക്രമീകരണം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മല കയറിയവർക്കും മണിക്കൂറുകൾക്കുള്ളിൽ ക്യൂവിലൂടെ ദർശനം നടത്താനായി. ഇന്നും 70,000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്.

ALSO READ: തലസ്ഥാന നഗരിയിൽ കലയുടെ കേളീരവം ഉയരുന്നു, സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് പ്രൗഢ ഗംഭീര തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇതിനിടെ, ശബരിമലയിലേക്കുള്ള പ്രത്യേക പാസ് നിർത്തിയതോടെ കാനന പാത വഴി സന്നിധാനത്തെത്തുന്നവരുടെ എണ്ണം കുറഞ്ഞത് മറ്റ് തീർഥാടകർക്കും സഹായകരമായിട്ടുണ്ട്.

ALSO READ: മുനമ്പം ഭൂമി വിഷയം; തര്‍ക്ക സ്ഥലത്തേക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍

വാരാന്ത്യം ആയതോടെ ഇന്നും നാളെയും തിരക്ക് വീണ്ടും വർധിക്കാനാണ് സാധ്യതയെന്നാണ് അധികൃതർ നൽകുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News