തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് മാസം പ്രായമായ കുഞ്ഞ് ചിറയിന്‍കീഴില്‍; രണ്ട് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ കേരള പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കണ്ടെത്താനായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Also Read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

നാടോടി സംഘത്തില്‍പ്പെട്ട നാരായണന്‍, ഭാര്യ ശാന്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഇവരുടെ കൈയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ കുഞ്ഞുമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെയും കുഞ്ഞിനെയും തമിഴ്‌നാട് പൊലീസിന് കൈമാറി. കുട്ടിയെ തട്ടിയെടുത്തത് ഭിക്ഷാടനത്തിനായാണെന്നാണ് സൂചന.

Also Read- വയനാട്ടില്‍ പുല്ലരിയാന്‍ പോയ കര്‍ഷകനെ കാണാതായ സംഭവം; മുതല പിടിച്ചതെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News