സർവീസ് ലിഫ്റ്റ്‌ പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു

Death

ബത്തേരി ഹാപ്പി സെവൺ ഡെയ്സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവീസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി യോഗേന്ദ്രപ്രസാദ് (35) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8.45 ടെയാണ് അപകടം.

Also read:തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നാല്‍പതോളം പേര്‍ക്ക് പരുക്ക്

യോഗേന്ദ്ര പ്രസാദ് താഴത്തെ നിലയിൽ നിന്ന് ലിഫ്റ്റിൽ സാധനങ്ങൾ ഒന്നാം നിലയിലെത്തിച്ച് പുറത്തേക്ക് ഇറക്കുന്നതിനിടെ ഇരുമ്പ് റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപ്രതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News