എ ഐ ക്യാമറ പൊളിയാണ്; അപകടങ്ങൾ കുത്തനെ കുറഞ്ഞു, ഇൻഷുറൻസ് പ്രീമിയം കുറക്കുമെന്ന് കമ്പനികൾ

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്‌ഥാപിച്ചതിലെ പോരായ്‌മകളും പരിമിതികളും മാത്രം കണ്ടുപിടിക്കുന്നവരാണ് പലരും. എന്നാൽ എ ഐ ക്യാമറ മൂലം ഉണ്ടായ ഒരു സുപ്രധാന ഗുണം ആരും ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ക്രമാതീതമായി ഉയർന്നുവന്ന അപകട മരണങ്ങൾക്കാണ് അറുതി വന്നിരിക്കുന്നത്.

ALSO READ: ‘ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം; തീരുമാനം നിങ്ങളുടേതാണ്; എല്ലാ ആശംസകളും.’ അൽഫോൺസ് പുത്രനോട് കമൽ ഹാസൻ

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നകാര്യം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമലംഘനങ്ങളില്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തികനേട്ടം എ ഐ ക്യാമറ മൂലം ഉണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാൻ നിര്‍ദേശിക്കുമെന്നും, അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here