സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌ എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേരുടെ യാത്ര, ട്രാഫിക്‌ ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്‌, അപകടകരമായ ഡ്രൈവിങ്‌ എന്നിവയൊക്കെ എ.ഐ. ക്യാമറകള്‍ ഒപ്പിയെടുക്കും. ഇത്‌ മുഴുവന്‍ മോട്ടോര്‍വാഹന വകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്‌ കീഴിലുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ്‌ അയക്കുക.

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000രൂപ
ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ
അമിതവേഗം – 2000രൂപ
മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
ആവര്‍ത്തിച്ചാല്‍ – 1000രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here