‘അടുത്ത സുഹൃത്തിനെ നഷ്ടമായി’: യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി എ കെ ആന്റണി

SITARAM

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല വേര്‍പാട് ഇന്ത്യന്‍ ജനാധിപത്യ മതേതര ശക്തികള്‍ക്കുള്ള തീരാനഷ്ടമെന്ന് പ്രതികരിച്ച അദ്ദേഹം അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും പറഞ്ഞു.വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവാണ്. രാജ്യസഭയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മില്‍ കൂടുതല്‍ അടുത്തത്. ഇന്‍ഡ്യ മുന്നണി രൂപീകരിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് നേതാവാണ് യെച്ചൂരിയെന്നും അദ്ദേഹം ഓര്‍മിച്ചു.

ALSO READ:  ‘മതനിരപേക്ഷതക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പിന് തീരാ നഷ്ടം’: മന്ത്രി മുഹമ്മദ് റിയാസ്, അനുശോചിച്ച് മറ്റു മന്ത്രിമാരും

സീതാറാം യെച്ചൂരിയുടെ നിര്യാണം വ്യക്തിപരമായും രാഷ്ട്രീയപരമായും വളരെ വേദനാജനകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് പൊരുത്തം കണ്ടെത്താന്‍ ശ്രമിച്ച അദ്ദേഹം, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി എന്നും സ്വരം ഉയര്‍ത്തിയ ഒരു ജനപ്രിയ നേതാവായിരുന്നു. സമര്‍പ്പണവും ലാളിത്യവും കൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തിളക്കമുള്ളതാക്കുവാന്‍ യെച്ചൂരിക്ക് ആയിട്ടുണ്ട്. യെച്ചൂരിയുടെ നിര്യാണം ഇന്ത്യ മുന്നണിക്കും രാഷ്ട്രത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

മികവുറ്റ പാര്‍ലമെന്റെറിയന്‍ എന്ന നിലയ്ക്ക് യെച്ചൂരി ഒരു പ്രഭാ ഗോപുരമായിരുന്നു. എന്തിനെയും ജനകീയ പുരോഗമന പക്ഷത്തു നിന്നു വീക്ഷിക്കാനുള്ള വിശാല ജനാധിപത്യ ബോധത്തിന്റെ അടിത്തറയായിരുന്നു യെച്ചൂരിയുടെ കരുത്തെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here