മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാനപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണമായിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു. നാല്‍പ്പത്തിയൊന്ന് എംഎല്‍എമാര്‍ക്കും നിയമസഭയില്‍ ഹാജരാകാമായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഓര്‍ത്ത് ഭയന്നാണ് അടിയന്തര പ്രമേയം കൊണ്ടുവരാത്തതെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also read- കലൂരിൽ യുവതി കൊല്ലപ്പെട്ട സംഭവം ; രേഷ്മയെ കൊലപ്പെടുത്താൻ പ്രതി മുൻകൂട്ടി തീരുമാനിച്ചതായി എഫ് ഐ ആർ
മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുത്തിത്തള്ളും. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. നേതാക്കന്മാരുടെ മക്കളായാല്‍ റാങ്ക് കിട്ടിയാല്‍ പോലും സര്‍ക്കാര്‍ ജോലി പാടില്ല എന്നാണ്. സ്വന്തം സംരംഭം തുടങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. വസ്തുതയുമായി ബന്ധപ്പെട്ട കാര്യമല്ല പുറത്തുവന്നത്. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ വൈരുധ്യം മൂര്‍ച്ഛിക്കും. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടോയെന്നും എ കെ ബാലന്‍ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here