കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യുഡിഎഫ് ആയിരിക്കും: എ കെ ബാലൻ

ഇതിലും വലിയ കുരുക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ കേന്ദ്ര ഏജൻസി ശ്രമിച്ചിട്ടുണ്ട് എന്ന് പാലക്കാട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കൾ ആയിരിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ സ്റ്റേ കൊടുത്തത് 12ന് കോടതി കേസ് പരിഗണിക്കാൻ ഇരിക്കവേയാണെന്നും അതുകൊണ്ടാണ് സ്റ്റേ കൊടുത്തത് എന്നും അല്ലാതെ കേസിൽ ആശങ്കയുള്ളതു കൊണ്ടല്ല എന്നും എ കെ ബാലൻ പറഞ്ഞു. കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യുഡിഎഫ് ആയിരിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

ALSO READ: പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു. കേസ് പെന്റിങ്ങിൽ ആയതുകൊണ്ടാണ് സ്റ്റേ നൽകിയത്.ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുലുക്കാൻ പറ്റില്ല എന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല എന്നും എ കെ ബാലൻ പറഞ്ഞു.

ALSO READ: നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News