സോളാറിൽ സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ; എ കെ ബാലൻ

സോളാർ നിയമസഭയിലെ പ്രമേയത്തിൽ പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയില്ലെന്ന് എ കെ ബാലൻ.മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷവും അംഗീകരിച്ചു.സതീശൻ മലർന്നു കിടന്ന് തുപ്പും, വടി കൊടുത്ത് അടി വാങ്ങുന്നു എന്നാണ് സംഭവത്തെ കുറിച്ച് എ കെ ബാലൻ പറഞ്ഞത്.

പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണെന്ന് എ കെ ബാലൻ പറഞ്ഞു.സി ബി ഐ റിപ്പോർട്ടിൽ സി പി ഐ എമ്മിനെക്കുറിച്ച് പരാമർശം ഇല്ല.കാര്യങ്ങൾ ചാണ്ടി ഉമ്മന് അറിയാം എന്നത് കൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാത്തതെന്നും എ കെ ബാലൻ പറഞ്ഞു.

ALSO READ:മലമ്പുഴ ഡാമില്‍ ചാടിയ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

തിരുവഞ്ചൂരും , കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണം,ജോപ്പനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ അറിവോടെയാണ് എന്ന് വി ഡി സതീശൻ പറഞ്ഞു.ആ അറസ്റ്റാണ് കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയിലേക്ക് ഉമ്മൻചാണ്ടിയെ നയിച്ചത്.സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെഎന്നും ബാലൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

യു ഡി എഫ് കൺവീനർ എം എം ഹസൻ അന്വേഷണം വേണ്ടെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാത്രമാണ് അന്വേഷണം ആവശ്യപ്പെട്ടത്.സോളറിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഉമ്മൻ‌ചാണ്ടിയുടെ കുടുംബം പറയില്ല എന്നും എ കെ ബാലൻ പറഞ്ഞു. കത്ത് പുറത്തുവിടാൻ സി പി ഐ എം സമ്മർദ്ദമുണ്ടെന്ന വാദത്തിന് ഇപി ജയരാജനും സജി ചെറിയനും ഇക്കാര്യത്തിൽ മറുപടി പറഞ്ഞ് കഴിഞ്ഞുവെന്നും ബാലൻ വ്യക്തമാക്കി.

ALSO READ:നിപ്പ സർട്ടിഫിക്കറ്റ് വിവാദം; ഓപ്പൺ കൗൺസിലിങിനായി എത്തിയത് നിരവധി വിദ്യാർത്ഥികൾ

ഉപ്പു തിന്നവർ ഇക്കാര്യത്തിൽ വെള്ളം കുടിക്കട്ടെ ,ഇതോട് കൂടി കോൺഗ്രസ്സിന്റെ അധഃപതനം ആണ് ഇത്രയും ദുഷിച്ച ഒരു പാർട്ടിയെ ലോകത്തിൽ എവിടെയും കാണാൻ കഴിയില്ല എന്നും എ കെ ബാലൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News