ഇ.ഡിക്ക് ഐസക്കിന്റെ കേസിൽ കിട്ടേണ്ടത് പോലെ കിട്ടിയെന്ന് മുൻ മന്ത്രി എ കെ ബാലൻ. കിഫ്ബിയെ പൊളിക്കാൻ ഇ ഡി ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി കോൺഗ്രസ്സും ബിജെപിയും ശ്രമിക്കുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. വീണയുടെ വിഷയത്തിൽ നടന്നതും കോൺഗ്രസും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കൂട്ടിച്ചേർത്തു.
‘രാഷ്ട്രീയം കാണാത്ത സത്യസന്ധരായ ചില ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളിൽ ഉണ്ട്. അതുകൊണ്ടാണ് കോണ്ഗ്രസ് – ബിജെപി കൂട്ടുകെട്ട് കൊണ്ടുവരുന്ന എല്ലാത്തിനും അവർ ചെവികൊടുക്കാത്തത്. കെ-ഫോണിനെതിരെ കോടതിയിൽ പോയ പ്രതിപക്ഷ നേതാവിനും കോടതിയുടെ കയ്യിൽ നിന്ന് കാര്യമായി കിട്ടി. വികസനത്തെ മുടക്കുന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിക്കുന്നത്.ചെന്നിത്തലയേക്കാൾ വലിയ പ്രതിപക്ഷ നേതാവാണ് താൻ എന്ന് തെളിയിക്കാൻ സതീശൻ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഏതെങ്കിലും ഒരു ആരോപണത്തിൽ കഴമ്പുണ്ടോ.
Also read:ഡീപ്ഫേക്കിൽ നിന്ന് സച്ചിനും രക്ഷയില്ല; ശക്തമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം
നവകേരള സദസിന് ബദലായി കോൺഗ്രസ് നടത്തിയ വിചാരണ സദസ്സുകൾ ആളില്ലാതെ പൊളിഞ്ഞു. പത്ത് ആളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താതെ ചെരുപ്പും മുട്ടയും എറിഞ്ഞാണ് പ്രതിപക്ഷം എതിർക്കുന്നത്. ഇത് കൊണ്ട് എന്താണ് പ്രതിപക്ഷം നേടിയത്. ഞങ്ങൾക്കെതിരെ വിമർശനം ഉയരുമ്പോൾ, അതിൽ തെറ്റുണ്ടെന്ന് ബോധ്യമായാൽ തിരുത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. അതേ നിലപാട് തന്നെയാണ് താൻ ഉൾപ്പെടെയുള്ള എല്ലാവർക്കും ഉള്ളത്’ എന്നും എ കെ ബാലൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here