ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തില്‍ ഇറങ്ങി സഞ്ചരിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എകെ ബാലൻ. എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയുമെന്നായിരുന്നു വിഷയത്തിൽ എകെ ബാലൻ ഉന്നയിച്ച ചോദ്യം. അവിശ്വസനീയമായ കാര്യമാണെന്നും ഗവർണർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read:ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള 11 എംപിമാർക്ക് സസ്‌പെൻഷൻ 3 മാസത്തേക്ക്
’ഗവർണറെ പോലെയുള്ള ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ആരെങ്കിലും രുചിച്ച് നോക്കിയതിന് ശേഷമാണ് നൽകുന്നത്. അതുപോലെ സെക്യൂരിറ്റി മുന്നറിയിപ്പില്ലാതെ പോകാനും സാധിക്കില്ല. എത്രയധികം ആൾക്കാരുള്ളതാണ് അവിടെ?’ എന്നും എകെ ബാലൻ ചോദിച്ചു.
Also read:ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ചു; സ്കൂൾ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത് തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ്. ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചുമായിരുന്നു ഗവർണറുടെ യാത്ര. ഒടുവില്‍ ഹൽവ കടയിൽ കയറി ഹൽവ വാങ്ങിയാണ് ഗവർണർ തിരിച്ചത്. ഹൃദ്യമായ അനുഭവമെന്ന് പറഞ്ഞ ഗവര്‍ണര്‍ കോഴിക്കോടിന് നന്ദി പറഞ്ഞാണ് മടങ്ങിപ്പോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here