കെ.എസ്.എഫ്.ഇ യിലും ഇ.ഡി വരാം; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി എ കെ ബാലന്‍

കെ.എസ്.എഫ്.ഇയില്‍ കണക്കൊപ്പിക്കാന്‍ കള്ള ഒപ്പിട്ട് ചിട്ടികള്‍ ഉണ്ടാക്കുന്നുവെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത്തരം പ്രവണത കണ്ടെത്തിയിട്ടില്ല. ധനകാര്യ സ്ഥാപനം എന്ന നിലയാണ് ഇ ഡി വരുന്ന സാഹചര്യത്തെ കൂറിച്ച് പറഞ്ഞ്. ഇത് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥർക്ക് നൽകിയ മുന്നറിയിപ്പാണെന്നും എ കെ ബാലൻ വ്യക്തമാക്കി. കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്ന വേളയിലായിരുന്നു എ കെ ബാലന്റെ പരാമർശം.

Also read:തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി, അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത

രണ്ടുവര്‍ഷത്തിനിടെ ശ്രദ്ധേയമായ നേട്ടമാണ് കെ.എസ്.എഫ്. ഇ കൈവരിച്ചിട്ടുള്ളത്. ചിട്ടികളുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ് ഉണ്ടായി. പൊള്ളച്ചിട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും, കഴിഞ്ഞ ആറ് മാസത്തിനിടെ ഒറ്റ പൊള്ളച്ചിട്ടി പോലും ഇല്ലെന്നും എകെ ബാലന്‍ പറഞ്ഞു. ഇനി അഥവാ അത്തരം ചിട്ടികള്‍ ഉണ്ടെങ്കില്‍ തന്നെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും.ശാഖകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. കൂടാതെ 1483 സ്ഥിരം നിയമനം നടത്താനും കെ.എസ്.എഫ്. ഇക്ക് സാധിച്ചു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്രയക്ക് ആശ്വാസമുള്ള സാമ്പത്തിക സ്ഥാപനം വേറെ ഇല്ലെന്നും ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News