‘മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം വക്രീകരിച്ചു; അൻവറിൻ്റെ മനസ്സിലുള്ളതെന്തെന്ന് വ്യക്തം’: എ കെ ബാലൻ

AK Balan

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം പി വി അൻവർ വക്രീകരിച്ചു എന്ന് എ കെ ബാലൻ. അൻവർ ഏത് വൃത്തികെട്ട മാർഗവും സ്വീകരിക്കാനുള്ള പ്രവണതയുള്ള വ്യക്തിയാണ്. പാർട്ടി ഒന്നും ചെയ്തില്ലെന്ന് കള്ള പ്രചരണം അന്നവർ നടത്തി. ഇത് കേരളം ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളൊട് പ്രതികരിച്ചു.

Also read:പ്രക്ഷോഭ പാതകള്‍ക്ക് ഊര്‍ജം പകര്‍ന്ന സഖാവ്… ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന നേതാവ് ; കോടിയേരി ബാലകൃഷ്ണനെ കുറിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതുന്നു

‘അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയില്ല. ശക്തമായ നടപടി ഉണ്ടാകും. സഹരിക്കുകയാണ് വേണ്ടത് അത് ഇല്ലെന്ന് പറയുകയാണ് അദ്ദേഹം. ആർഎസ്എസുകാർ തലയ്ക്ക് വിലയിട്ട പിണറായിയെയാണ് ആർഎസ്എസ്- സംഘപരിവാറിന്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തിൽ വലിയ സ്ഥാനം പിണറായിക്കുണ്ട്. ഇതില്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. അതിന്റെ അവസാനത്തെ കണ്ണിയാണ് അൻവർ’- എ കെ ബാലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk