നവകേരള സദസ്; പാലക്കാട്‌ യുഡിഎഫ് പ്രമുഖർ പങ്കെടുക്കും: എ കെ ബാലൻ

നവകേരള യാത്ര പാലക്കാട്‌ എത്തുമ്പോൾ യൂഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ മന്ത്രി എ കെ ബാലൻ. യൂഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരളസദസിനായി 50000 രൂപ തന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

Also read:റോഡിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ്; തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

‘കോൺഗ്രസ്‌ നേതാവ് എവി ഗോപിനാഥ് അടക്കം പ്രമുഖർ നവകേരള യാത്ര പാലക്കാട്‌ എത്തുമ്പോൾ പങ്കെടുക്കും. ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുക എന്നതല്ല അർത്ഥം. മുസ്ലിം ലീഗ്‌ വരാനും താൽപ്പര്യപ്പെടുന്നില്ല, ഞങ്ങൾ വിളിച്ചിട്ടുമില്ല, പക്ഷെ കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ ലീഗിന് പറ്റില്ല’- എ കെ ബാലൻ പറഞ്ഞു.

Also read:ലോകകപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി രോഹിത് ശര്‍മ്മ

അതേസമയം, നവകേരള യാത്ര അത്ഭുതമായി മാറിയെന്ന് മുൻ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കൾക്ക് ഭയമായി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാബിനറ്റ് ബസ് സംബന്ധിച്ച തന്റെ പരാമർശത്തെ പരിഹാസമാക്കി മാറ്റിയെന്നും ക്യാബിനറ്റ് ബസിന്റെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞാലേ മനസിലാക്കുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Also read:സംസ്ഥാനത്ത് അവശകലാകാര പെൻഷൻ ഉയർത്തി

‘ബസ് ഒരു അത്ഭുതം ആയി മാറും. സാധാരണ നിലയിലുള്ള ഒരു ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ല. കേരളീയത്തിലേക്ക് യു ഡി എഫ്, ബി ജെ പി പ്രവർത്തകരും ഒഴുകിയെത്തി. കേരളത്തിലെ ജനതയും യു ഡി എഫ് ലെ ചില നേതാക്കളും എൽ ഡി എഫ്ന് ഒപ്പം നിൽക്കുന്നു’ – എ കെ ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News