കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്; അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; എ കെ ബാലൻ

മാത്യു കുഴൽനാടന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലൻ. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു.

also read; ‘ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലി’, എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്: മമ്മൂട്ടി

വീണാ വിജയൻ ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ മാത്യു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമോ? കുഴൽനാടൻ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മാത്യു കുഴൽനാടൻ എന്നും എകെ ബാലൻ പറഞ്ഞു.

alson read; ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News