സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല, കേരളം കണ്ട ഏറ്റവും വലിയ കാപട്യത്തിന്റെ തെളിവാണിത്: എ കെ ബാലൻ

akbalan

സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല എന്ന് എ കെ ബാലൻ. ആർഎസ്എസ് ശാഖയ്ക്ക് സ്ഥലംവിട്ടു കൊടുത്ത ആളാണ് സന്ദീപ് വാര്യരുടെ അമ്മ, ഈ കാര്യം ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യർ പറഞ്ഞതാണ്.സംഘപരിവാർ ആശയം തെറ്റാണെന്ന് ഇതുവരെ സന്ദീപ് പറഞ്ഞിട്ടില്ല.അങ്ങിനെ ഒരാളെ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണ്,എന്നും കേരളം കണ്ട ഏറ്റവും വലിയ കാപട്യത്തിന്റെ തെളിവാണ് എന്നും എ കെ ബാലൻ പറഞ്ഞു.

ALSO READ: പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ ബിജെപിയെ കയ്യൊഴിയും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ആർഎസ്എസിൽ നിന്നുകൊണ്ട് യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നു, ആർഎസ്എസിൽ നിന്നുകൊണ്ട് ലീഗ് നേതാക്കളെ കാണുന്നു, എൽഡിഎഫ് ഒരു വിദ്വേഷവും പ്രചരിപ്പിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.മതസൗഹാർദം നിലനിർത്തുന്നതിനു വേണ്ടി എൽഡിഎഫ് പ്രവർത്തിക്കും.ആർഎസ്എസ് യുഡിഎഫ് നേതാക്കളുടെ നാറിയ കൂട്ടുകെട്ട് പുറത്തായി,എല്ലാ പത്രത്തിലും പരസ്യം കൊടുത്തിട്ടുണ്ട് എന്നും മുസ്ലിം പത്രമാണോയെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News