സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാളും: എ കെ ബാലൻ

A K Balan

കോൺഗ്രസ് ആർഎസ്എസ് ക്യാമ്പായി മാറിയെന്ന് എ കെ ബാലൻ. സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാളുമെന്നും എ കെ ബാലൻ പറഞ്ഞു. സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് ആണ്. സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല, ആശയങ്ങൾ തള്ളിപ്പറഞ്ഞല്ല, കോൺഗ്രസിലേക്ക് പോയത്. സന്ദീപിനെ ആശ്വസിപ്പിച്ചത് അമ്മ മരിച്ച കാര്യം പറഞ്ഞതിനാൽ അങ്ങനെ എല്ലാവരെയും ആശ്വസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

also read: പാലക്കാട് സരിൻ തരംഗം, ഇടതുമുന്നണി ജയം ഉറപ്പിച്ചു: മന്ത്രി എം ബി രാജേഷ്

അതേസമയം ചാണകക്കുഴിയിൽ നിന്ന് മാലിന്യക്കുഴിയിലേക്കാണ് സന്ദീപ് വാര്യർ പോയത് എന്ന് ഇ എൻ സുരേഷ് ബാബുവും പറഞ്ഞു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു. ബി ജെ പിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണെന്നും സന്ദീപിന് ബി ജെ പിയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ കുറച്ചുകാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News