അയോധ്യ വിഷയം: മതനിരപേക്ഷതയ്ക്ക് ഏറ്റ വലിയ പ്രഹരമാണ് ഇന്നലെ കണ്ടത്: എ കെ ബാലന്‍

അയോധ്യ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് അവര്‍ പ്രഖ്യാപിക്കണമെന്ന് മുന്‍മന്ത്രി എ കെ ബാലന്‍. മതനിരപേക്ഷതയ്ക്ക് നേരെ ഏറ്റ ഏറ്റവും വലിയ പ്രഹരമാണ് ഇന്നലെ കണ്ടതെന്നും പ്രധാനമനന്ത്രി ഉദ്ഘടനം ചെയ്യേണ്ടുന്ന ഒരു ചടങ്ങ് ആയിരുന്നില്ല അതെന്നും എ കെ ബാലന്‍ ആഞ്ഞടിച്ചു.

ചടങ്ങില്‍ ഈ കേസ് വിധി പറഞ്ഞ ജഡ്ജിമാര്‍ ചടങ്ങില്‍ പങ്കെടുത്തു എന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇനി ഏക സിവില്‍ കോഡ് ആണ് ബിജെപി ഗവണ്മെന്റിന്റെ ലക്ഷ്യം. അതും അവര്‍ നടപ്പാക്കുമെന്നും ന്യൂനപക്ഷങ്ങളെ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കല്ലുവെച്ച നുണകളാണ് പ്രതിപക്ഷം പടച്ചു വിടുന്നതെന്നും എ കെ ബലന്‍ തുറന്നടിച്ചു. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് കോടതി വിധി വന്നിട്ട്‌പോലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. തട്ടിപ്പും അഴിമതിയും ഇല്ലെന്ന് കോടതി പറഞ്ഞിട്ടും പ്രതിപക്ഷത്തിന് മാത്രം ഇക്കര്യം മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎംആര്‍എല്ലില്‍ നിന്ന് ഫണ്ട് കിട്ടിയെന്ന ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് പറയാന്‍ യൂഡിഎഫിന് ധൈര്യം ഉണ്ടോ എന്നും എ കെ ബാലന്‍ ചോദിച്ചു. കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും കൊടുത്താണ് വീണയുടെ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വെട്ടിലാക്കുകയാണെന്ന ദുഷ്ടലാക്ക് ആണ് പ്രതിപക്ഷ നേതാവിനെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News