‘അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു’: നടത്തുന്നത് കള്ളപ്രചാരണമെന്ന് എകെ ബാലൻ

a k balan

പി വി അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്  സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം  എകെ ബാലൻ. മത ന്യൂനപക്ഷങ്ങളിൽ മുഖ്യമന്ത്രിക്കുള്ള അംഗീകാരം ഇല്ലാതാക്കുകയാണ് അൻവറിന്റെ ലക്ഷ്യമെന്നും
മതത്തെയും വിശ്വാസത്തെയും കുടപിടിച്ചുകൊണ്ടുള്ള പ്രസംഗം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പിവി അൻവറിന്റെ പൊതുയോഗം: സിപിഐഎമ്മിന് വേവലാതിയില്ലെന്ന് ടി പി രാമകൃഷ്ണൻ

“അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുകയാണ്. പാർട്ടി നേതാക്കന്മാരെ കുറിച്ച് വളരെ മോശമായാണ് അൻവർ സംസാരിക്കുന്നത്. അൻവറിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. മുഖ്യമന്ത്രി കള്ളനാക്കാൻ ശ്രമിച്ചു എന്നാണ് അൻവറിന്റെ ആരോപണം. എന്നാൽ അൻവറിന്റെ പരാതികളിൽ കൃത്യമായി നടക്കുകയാണ്. എന്നാൽ അൻവർ അതുകൊണ്ടും തൃപ്തിയായില്ല.അൻവറിന്റെ ലക്ഷ്യം അതുകൊണ്ട് മറ്റൊന്നാണ്.”- എ കെ ബാലൻ പറഞ്ഞു.

ALSO READ; കോഴിക്കോട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

ഇപ്പോൾ നടക്കുന്നത് യുഡിഎഫിന്റെ അജണ്ടയാന്നെയും അദ്ദേഹം ആരോപിച്ചു. അൻവറിന്റെ പ്രസ്താവനകൾ വഴി വിട്ടു. ഇത് ദുഷ്ടലാക്കോടെയാണ് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയംപി ശശിക്ക് സ്വർണ്ണക്കടത്തിൽ ആരോപണം ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നും അൻവർ പറഞ്ഞ കാര്യങ്ങളിൽ കൃത്യമായി അന്വേഷിക്കാതെ കേസെടുക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: A K Balan responses to the allegations made by P  V Anwar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News