തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്മ്യൂണിസ്റ്റുകാർ, രാഷ്ട്രീയ പുനർചിന്തനം തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചു: എ കെ ബാലൻ

A K Balan

തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്യുണിസ്റ്റുകാരാണെന്ന് എ.കെ. ബാലൻ പറഞ്ഞു. സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.ചന്ദ്രൻ അനുസ്മരണവും മെയ്ദിനാചരണവും നടന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പുനർചിന്തനം തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചുവെന്ന് എ കെ ബാലൻ പറഞ്ഞു.കേരളത്തിൽ എൽഡിഎഫിന് നല്ല മുൻതൂക്കം ഉണ്ടാകുമെന്നും യുഡിഎഫിനും എൻഡിഎക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്നും എ കെ ബാലൻ പറഞ്ഞു.

also read: വിശ്രമമുറികൾ നവീകരിക്കണം; ടിടിഇമാർ സമരത്തിൽ

തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്മ്യൂണിസ്റ്റുകാർ ആണ്. രാജ്യത്തെ ജന്മിത്വത്തിനെതിരെ സമരം നയിച്ചത് തൊഴിലാളികൾ ആണെന്നും ജനാധിപത്യവകാശങ്ങൾ മോദി ഇല്ലാതാക്കി എന്നും എ കെ ബാലൻ പറഞ്ഞു.

also read: അമേരിക്കൻ സാമ്രാജിത്വം ലോകത്തിന് ഭീഷണിയാണ്, നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്: സി എൻ മോഹനൻ

പാലക്കാട്ടെ കമ്മ്യുണിസ്റ്റ് പാർട്ടിയെയും ട്രേഡ് യൂണിയൻ രംഗത്തെയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് എം.ചന്ദ്രനെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, പി.കെ നൗഷാദ്, എം ഹംസ തുടങ്ങിയവർ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here