ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസ്: എ കെ ബാലന്‍

ലോകചരിത്രത്തില്‍ ആദ്യമായാണ് നവകേരള സദസ് പോലെ ഒരു ചരിത്ര സംഭവം നടക്കുന്നതെന്ന് എ കെ ബാലന്‍. കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രചരണമാണ് പരിപാടിയുടെ പ്രധാനഭാഗമെന്നും കേന്ദ്രത്തിനെതിരെ ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫിനെ തുറന്ന് കാട്ടുക എന്ന ലക്ഷ്യവും നവകേരള സദസിനുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

Also Read : ‘നവകേരള സദസ്സ്’ ഭാവി വികസനത്തിലേക്കുള്ള ചുവടുവയ്പ്പ്

ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണെന്നും എന്നാല്‍ അതിനെ ആര്‍ഭാടം ആണെന്ന് പറഞ്ഞു ആരും രംഗത്തുവരണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പരിപാടിയായ നവകേരള സദസില്‍ നിന്നും പ്രതിപക്ഷം മാറിനില്‍ക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read : കേരളജനതയാകെ നവകേരളസദസിലെത്തും, അത് കണ്ടറിയണമെങ്കിൽ പ്രതിപക്ഷ നേതാവിന് സ്വാഗതം; മന്ത്രി എം ബി രാജേഷ് 

അവരുടെ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എത്തി കാര്യങ്ങള്‍ കേള്‍ക്കും. ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസെന്നും എ കെ ബാലന്‍ പറഞ്ഞു. നല്ല രീതിയില്‍ നടന്ന കേരളീയത്തെ കള്ള പ്രചാരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News