അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ല: എ കെ ബാലന്‍

A K Balan

അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ലെന്ന് എ കെ ബാലന്‍. സന്ദീപ് വാര്യര്‍ ജിഫ്രിക്കോയ തങ്ങളെ കണ്ടതില്‍ കാര്യമില്ലെന്നും ഭരണഘടന കത്തിച്ച് മനു സ്മൃതി വേണമെന്ന് പറഞ്ഞയാളാണ് സന്ദീപ് എന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

സന്ദീപ് വാര്യര്‍ ഇതുവരെ ആര്‍ എസ് എസ് നിലപാട് തള്ളി പറഞ്ഞിട്ടില്ലെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശം തിരുത്തണമെന്നും എ കെ ബാലന്‍ പറഞ്ഞു. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ആര്‍ എസ് എസ്സിലെ ഒരു വിഭാഗവും രാഹുല്‍ മാങ്കൂട്ടവും തമ്മിലുള്ള ഗൂഡാലോചനയാണെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read : സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

അതേസമയം ആര്‍എസ്എസ് നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാന്‍ കരുക്കള്‍ നീക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നായിരുന്നു പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.

സതീശന്‍ ദൂതന്‍ വഴി ചര്‍ച്ച നടത്തിയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ചിട്ടുള്ളതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പദവിയും നിയമസഭാ സീറ്റും ആണ് ഓഫറായി നല്‍കിയിട്ടുള്ളത് എന്നുമാണ് വിവരം.

നിയമസഭയില്‍ തോറ്റാല്‍ രാജ്യസഭാ സീറ്റ് പകരം നല്‍കുകയും ചെയ്യും. വി.ഡി. സതീശന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയാണ് ചര്‍ച്ച നടത്തിയതെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News