സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. കമ്മിറ്റി പ്രവർത്തനം ആരംഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ ഹേമ കമ്മിഷന് മുന്നോട്ട് പോവാൻ കഴിയാത്ത രീതിയിൽ പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് ഇത് പരിഹരിച്ച് മുന്നോട്ട് പോയി. കോവിഡ് കാലത്തെ സിനിമ മേഖലയിലെ പ്രതിസന്ധി റിപ്പോർട്ട് പുറത്ത് വിടുന്ന നടപടിക്കും തടസ്സമായി. തുടർ നടപടിക്ക് പോവുമ്പോളാണ് ചില വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ല എന്ന കമ്മീഷൻ്റെ നിർദേശങ്ങൾ വരുന്നത്. പിന്നീട് വിവരവകാശ കമ്മീഷനിൽ എത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെക്കേണ്ട ആവശ്യം സർക്കാരിനില്ലലോ. റിപ്പോർട്ട് പ്രകാരം സിവിലായും ക്രിമിനലായു ഇടപെടൽ വേണ്ടിവരും. ഈ വിഷയങ്ങൾ പരിഹരിക്കണമെങ്കിൽ മൊഴി പ്രസിദ്ധീകരിക്കാർ കഴിയണമായിരുന്നു. പക്ഷേ മൊഴി പ്രസിദ്ധീകരിക്കാൻ പരിമിതികളുണ്ട്. മൊഴി പ്രസിദ്ധീകരിക്കണം എന്ന കോടതി തീരുമാനം വന്നാൽ മാത്രമേ കേസ് എടുക്കാൻ കഴിയു. നിലവിലെ റിപ്പോർട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ട്. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നു.
പക്ഷേ, കിട്ടിയ മൊഴികൾ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാം. റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ ഉണ്ട്. 400 പേജുകൾ ഉണ്ടായിരുന്നു. അത് പുറത്ത് വിടാൻ കോടതി അനുമതി ലഭിച്ചാൽ മൊഴികൾ പ്രസിദ്ധീകരിക്കാം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here