കരടി കിണറ്റിൽ വീണ് ചത്ത സംഭവം നിർഭാഗ്യകരം; മന്ത്രി എ കെ ശശീന്ദ്രൻ

കരടി കിണറ്റിൽ വീണ് ചത്ത സംഭവം നിർഭാഗ്യകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്‌ഥർ കരടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി എന്നും, അതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.

കരടിയെ സഹസികമായാണ് രക്ഷിക്കാൻ പോയത്. അതിനിടയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കും. അതോടൊപ്പം കിണറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നതുൾപ്പെടെ ശാസ്ത്രീയമായ പരിശോധന നടത്തണം എന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News