പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും; മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നെന്മാറയിൽ വനസൗഹൃദ സദസ്സിനെത്തിയ മന്ത്രിയ്ക്ക് മുതലമട പഞ്ചായത്ത് നിവേദനം നൽകി.

തരൂർ, നെന്മാറ, ആലത്തൂർ നിയമസഭാമണ്ഡലങ്ങളിലെ 25 പഞ്ചായത്തുകളുടെ പ്രതിനിധികളാണ് അദാലത്തിൽ പങ്കെടുത്തത്. ആറു പഞ്ചായത്തുകൾ പ്രധാനമായി ഉന്നയിച്ചതും അരിക്കൊമ്പനെ കൊണ്ടുവരുന്നതിലെ ആശങ്കയാണ്.  പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി കെ കൃഷ്ണൻ കുട്ടി, എം ബി രാജേഷ്, എംഎൽഎമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News