കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വേട്ടയെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചു എന്ന് മന്ത്രി പറഞ്ഞു. എറണാകുളം മലയാറ്റൂർ ഡിവിഷൻ പരിധിയിൽ നിന്ന് ആനക്കൊമ്പുമായി 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നൽകി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവം വേട്ടയാണോയെന്ന് സംശയമുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

also read; ‘അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്’; നാലു പേർ വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി

അതേസമയം പി.ടി.7 ൻ്റെ ഒരു കണ്ണിന് കാഴ്ച ശക്തി നഷ്ടമായെന്ന സംശയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്ന് നിലവിലെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ല. കാഴ്ചയ്ക്ക് നേരത്തെ മുതൽ പ്രശ്നമുണ്ട്. മറ്റ് ആരോഗ്യ പ്രശ്നമില്ല.
ചികിത്സ പൂർണ തോതിൽ നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ഡോ. അരുൺ സക്കറിയയുടെ സഹായം തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം കഞ്ചിക്കോട് കറങ്ങി നടക്കുന്ന കുട്ടിയാനയെ വനത്തിലേക്ക് അയക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

also read; സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News