തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളം എല്ലം സുതാര്യമായി ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ആനയുടെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും സംഭവത്തിൽ ഇതിനായി അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. I&E, ഐഎസ്എഫ് ഓഫീസർ,വെറ്റിനറി ഡോക്ടർ, എൻജിഒ പ്രതിനിധി, നിയമവിദഗ്ധൻ,ഡിഎഫ്ഒ ഫ്ലയിങ് സ്‌ക്വഡ് എന്നിവർ സമിതിയിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഹിമാചൽ പ്രദേശ് സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 9 പേരെ കാണാനില്ല

വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. ബന്ദിപ്പൂരിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അതേസമയം പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

ALSO READ: അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News