വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യും, നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത് : മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര നോട്ടീസിൽ ഉള്ളത് ഗൗരവമേറിയ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആണെന്നും എന്നാൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഗുണം ചെയ്യില്ല എന്നതാണ് സർക്കാർ നിലപാട് എന്നും നിയമസഭയിൽ  പറഞ്ഞു. നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനംമന്ത്രിയുടെ ചുമതല വനം വന്യ ജീവികളുടെ സംരക്ഷണമാണ്. എന്നാൽ സർക്കാരിന്റെ ചുമതല ജനങ്ങളുടെയാകെ സംരക്ഷണമാണെന്നും ഇതിന് രണ്ടിനും ഇടയിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ആനയെ ട്രെസ് ചെയ്യുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടായി.മറ്റൊരു സംസ്ഥാനത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ള ചർച്ചയ്ക്ക് തയ്യാറാകുന്നില്ല.വൈകിയാണ് വിവരം കിട്ടിയതെങ്കിലും രാവിലെ തന്നെ ഉദ്യോഗസ്ഥർ എത്തി നടപടി സ്വീകരിച്ചുവെന്നും കൂടുതൽ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

150 ഓളം ജീവനക്കാരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നത്. നിർഭാഗ്യവശാൽ റേഡിയോ കോളർ കണക്ഷൻ കർണാടകയിൽ നിന്ന് ലഭ്യമായത് അപകടം നടന്ന ശേഷമാണെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലേക്ക് 170 ജീവനക്കാരെ കൂടി നൽകുമെന്നും ഒരു ആർആർടി ടീം കൂടി ജില്ലയിൽ രൂപീകരിക്കും. അതിർത്തി മേഖലയിൽ പട്രോളിങ് ശക്തമാക്കും.

വനംവകുപ്പ് ജീവനക്കാരും മനുഷ്യരാണ്. അവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടി ഉണ്ടായി. അത് ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ടതില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ സർക്കാർ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തിനും ജോലിക്കും പുറമേ കൂടുതൽ സഹായം നൽകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു .

ALSO READ: ഒട്ടും കട്ടപിടിക്കാതെ നല്ല മണിമണി പോലെയുള്ള ഉപ്പുമാവുണ്ടാക്കാം ഞൊടിയിടയില്‍; പരീക്ഷിക്കാം ഈ എളുപ്പവഴി

വയനാട്ടിൽ ജില്ലാ പൊലീസ് മേധാവിയെയും കളക്ടറെയും തടഞ്ഞുവെച്ചു.മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായി.അത് തിരിച്ചറിഞ്ഞാണ് പക്വതയോടെ പെരുമാറിയത്.ഇത്തരം സംഭവങ്ങൾ ആത്യന്തികമായി വയനാട് ജില്ലയ്ക്ക് ദോഷമുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News