തൃശൂർ പൂരം സുഗമമായി നടക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ പ്രശ്നങ്ങൾ സർക്കാറിനെതിരായി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ചിലർ നടത്തി. പൂരം തടസ്സമില്ലാതെ പോകുമെന്നത് വനം വകുപ്പിൻ്റെ ഗാരൻ്റിയാണ്. മോദിയുടെ ഗ്യാരന്റിയല്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. അക്കാര്യവും പരിശോധിക്കും.
സുഗന്ധഗിരിയിലെ മരം മുറി കേസിൽ വനം വകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഒരു സ്പെഷൽ ടീം ആണ് അന്വേഷണം നടത്തിയത്. വനം വകുപ്പുദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച എന്നാണ് റിപ്പോർട്ട്. വാച്ചർ മുതൽ ഡിഎഫ്ഒ വരെയുള്ളവർക്ക് പങ്കെന്ന് കണ്ടെത്തി. നിയമനടപടികളുമായി മുന്നോട്ട് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയിത് ആവർത്തിക്കാൻ പാടില്ല. ഉന്നതതല അധികാര കേന്ദ്രങ്ങൾ തന്നെ ഇടപ്പെട്ടു എന്നത് ഗൗരവമുള്ള കാര്യമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here