വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കർഷക വിരുദ്ധ നിലപാടുള്ള ഗവർമെൻ്റാണെന്നുള്ള ഗൂഢാലോചന നടന്നു. പ്രക്ഷോഭത്തിന് വന്നവരിൽ സദുദ്ദേശ്യമുള്ളവരല്ല, ഇപ്പോൾ ഈ നിയമം ആവശ്യമില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. വനം നിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും.മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
അതേസമയം കാർഷിക മേഖലയിൽ വന്യമൃഗ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.വിവിധ സ്റ്റാർട്ടപ്പുകൾ കണ്ടുപിടിച്ചിട്ടുള്ള സാങ്കേതിക വിദ്യകൾ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. ഇവയുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പുമായി സഹകരിച്ച് മികച്ച സാങ്കേതിക വിദ്യകൾ കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്തുമെന്നും കേര പദ്ധതിയിൽ പ്രത്യേക ഘടകമായി ഇതിനായി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here