‘നിലവിലെ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരം; കോൺഗ്രസ് വിടുന്ന തീരുമാനം വളരെ ആലോചിച്ച് എടുത്തത്’: എ കെ ഷാനിബ്

നിലവിലെ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്ന് എ കെ ഷാനിബ്. ഇത്തരത്തിൽ ഒരു വാർത്താ സമ്മേളനം നടത്തേണ്ടി വരുമന്ന് കരുതിയിരുന്നില്ല എന്നും താൻ 15 വയസ് മുതൽ കെ എസ് യു വിൽ പ്രവർത്തിക്കുന്ന ആളാണെന്നും എ കെ ഷാനിബ് പറഞ്ഞു. കോൺഗ്രസ് വിടുന്ന തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്നും എ കെ ഷാനിബ് പാലക്കാട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Also read:‘കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക മേഖലയിൽ വലിയ സംഭാവന നൽകാൻ കുസാറ്റിന് കഴിഞ്ഞു’: മുഖ്യമന്ത്രി

‘പ്രതിപക്ഷത്ത് തുടർച്ചയായി ഇരിക്കേണ്ടി വന്നിട്ടും കോൺഗ്രസ് തിരുത്തിയില്ല. പാലക്കാട് വടകര ആറൻമുള കരാർ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ രക്തസാക്ഷിയാണ് കെ.മുരളിധരൻ. പാലക്കാട് എന്തിനാണ് ഉപതെരഞ്ഞെടുപ്പ് ? എന്തിനാണ് പാലക്കാട് നിന്ന് ഷാഫി വടകരയിൽ പോയത് ?ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ആരും കോൺഗ്രസിൽ ഇല്ലേ? എത്രയോ പേരുണ്ടായിരുന്നു കോൺഗ്രസിൽ മത്സരിപ്പിക്കാൻ.

Also read:കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് നിന്ന് ഷാഫി പോയതിന് കാരണം ഒരു കരാറാണ്. കോൺഗ്രസ് മതേതര മുഖം നഷ്ടപ്പെട്ടു. ആറൻമുളയിൽ യു ഡി എഫ് ജയിക്കും. കോൺഗ്രസിന് വലിയ വില നൽകേണ്ടി വരും. കെ.മുരളീധരൻ പാലക്കാട് മൽസരിക്കാൻ യോഗ്യൻ. ഷാഫി വടകരയിൽ പോയപ്പോൾ തന്നെ പാലക്കാട് സ്ഥാനാർത്ഥിയെയും തീരുമാനിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയപ്പോൾ തന്നെ പാലക്കാട്ടെ സ്ഥാനാർഥിയെ തീരുമാനിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചത് നാടകം’- എ കെ ഷാനിബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News