‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു; കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കും’: മറുപടിയുമായി എ കെ ഷാനിബ്

a k shanib

കെ സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നും വി ഡി സതീശനും കെ സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നുവെന്നും ഷാനിബ് പറഞ്ഞു. എം എം ഹസന്‍ ഗോദറേജിന്റെ നിറം പൂശിയ ചെറുപ്പം ഉള്ള ആള്‍ ആണെന്നും സതീശനെ ചാരിയാണ് ഹസ്സന്‍ മറുപടി പറയുന്നതെന്നും ഷാനിബ് പരിഹസിച്ചു.

Also Read : മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നു: മുഖ്യമന്ത്രി

ബെന്നി ബഹനാനെതിരെയും ഷാനിബ് തുറന്നടിച്ചു. പി ടി തോമസിനെ രാഷ്ട്രീയമായി ഇല്ലതാക്കിയത് ബെന്നിയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമയത്ത് പി ടിയെ പ്രതിരോധത്തില്‍ ആക്കിയതും ബെന്നിയാണെന്നും ഷാനിബ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണക്കന്‍ ഒരുപാട് പാര്‍ട്ടിക്കാര്‍ ഒപ്പം ഉണ്ട്. നമ്മനിര്‍ദേശ പത്രിക കൊടുക്കുമെന്നും മത്സരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും ഷാനിബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News