‘പാലക്കാട് പി സരിനായി വീടുകൾ തോറും കയറി പ്രചാരണം നടത്തും’: എ കെ ഷാനിബ്

പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥി പി. സരിനായി വീടുകൾ തോറും കയറി പ്രചരണം നടത്തുമെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ്. വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോൺഗ്രസ് മുൻ നേതാവ് എ വി ഗോപിനാഥിനെ സന്ദർശിച്ചു. സരിൻ സ്ഥാനാർത്ഥിയായ ശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തിൽ വൻ മുന്നേറ്റം ഉണ്ടായെന്ന് ഇരുവരും പറഞ്ഞു.

Also read:തൃശൂർ പൂരം വിവാദം; കേസെടുത്ത് പൊലീസ്

പാർട്ടിക്കുള്ളിൽ ഷാഫി പറമ്പിൽ വി ഡി സതീശൻ കോക്കസിനെതിരെയുള്ള പോരാട്ടം തുടരും. ഇതിനെ എതിർത്ത് പരസ്യമായി രംഗത്തെത്തിയ പി സരിന് പിന്തുയെന്നാണ് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് മുന്നോട്ട് വയ്ക്കുന്നത്. പാലക്കാട് സരിന് വിജയം ഉറപ്പിക്കുന്നതിന് ഭാഗമായി ഷാനിബ് വീടുകൾ തോറും കയറി പ്രചരണം നടത്തും. വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോൺഗ്രസ് മുൻ നേതാവ് എ വി ഗോപിനാഥിനെ സന്ദർശിച്ചു. സരിൻ സ്ഥാനാർത്ഥിയായ ശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തിൽ വൻ മുന്നേറ്റം ഉണ്ടായെന്ന് ഇരുവരും പറഞ്ഞു. ഷാനിബ് എവി ഗോപിനാഥിൻ്റെ വീട്ടിൽ എത്തിയാണ് സന്ദർശനം നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News