മലപ്പുറത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ 3 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നു പുലർച്ചെ 2.50 നാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് മാനന്തവാടിയിലേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും കാസ‌ർകോടു നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

ALSO READ: തീരാത്ത തമ്മിലടിയിൽ അടിമുടിയുലഞ്ഞ് കോൺഗ്രസ്; കെ സുധാകരനെ മാറ്റണമെന്ന് വി ഡി സതീശൻ, വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ

അപകടത്തിൽ ബസിൻ്റെ മുൻവശത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന 3 പേർക്കാണ് ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. ഇതിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ടു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. അപകടം നടന്നയുടനെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനമാണ് അപകടത്തിൻ്റ തീവ്രത കുറച്ചത്. പരുക്കേറ്റ മറ്റ് 27 പേർക്കും നിസ്സാര പരുക്ക് മാത്രമാണ് ഉള്ളത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News