തൃഷയുമായി അടുപ്പത്തിന്റെ പേരില്‍ വിജയിക്ക് തന്നോട് അസൂയ; നടിയുമായി ഈ വര്‍ഷം വിവാഹമെന്ന് എ.എല്‍ സൂര്യ

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുമായി ഈ വര്‍ഷം വിവാഹമുണ്ടാകുമെന്ന അവകാശവാദവുമായി സംവിധായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന എ.എല്‍ സൂര്യ. ഈ വര്‍ഷം നവംബറില്‍ വിവാഹമുണ്ടാകുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. തൃഷയുമായുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയിക്ക് തന്നോട് അസൂയയാണെന്നും ഇയാള്‍ പറയുന്നു.

തൃഷ വര്‍ഷങ്ങളായി താനുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് അടുത്തിടെയാണ് എ.എല്‍ സൂര്യ രംഗത്തെത്തിയത്. തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. തൃഷയോട് താന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃഷ തന്നോട് പിണക്കത്തിലാണ്. തിരിച്ച് താനും പിണക്കത്തിലാണെന്നും ഇയാള്‍ പറയുന്നു. പൊതുവെ ഗോസിപ്പുകളോട് നടി തൃഷ പ്രതികരിക്കാറില്ല. വിഷയത്തിലും താരം മൗനം തുടരുകയാണ്. അതേസമയം എ.എല്‍ സൂര്യയുടെ പ്രതികരണങ്ങള്‍ പ്രശസ്തിക്ക് വേണ്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

അതേസമയം, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ കുന്ദവൈ ആയാണ് തൃഷ എത്തിയത്. പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുന്നത്. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയിലും തൃഷയാണ് നായിക. മലയാളത്തില്‍ ജീത്തു ജോസഫ് ഒരുക്കുന്ന റാമിലും താരം നായികയായി എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News