കൊല്ലo രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ  നീണ്ട നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. കല്ലുംപുറം സ്വദേശി വിനോദാണ് കിണറ്റിൽ അകപ്പെട്ടത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്തിയത്.

Also Read: കൊല്ലo രാമൻകുളങ്ങരയിൽ കിണറിടിഞ്ഞു; തൊഴിലാളി കുടുങ്ങി കിടക്കുന്നു

രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read: 4 മണിക്കൂർ അനക്കമില്ലാതിരുന്ന ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News