വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേതാവ്; എം കെ സ്റ്റാലിൻ

M K Stalin and Sitaram Yechury

സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം ആഗാധമായ ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. വിദ്യാർത്ഥി നേതാവായിരിക്കെ തന്നെ നിർഭയനായ നേതാവായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്കെതിരെ വിദ്യാർത്ഥി നേതാവായ കാലഘട്ടത്തിൽ ധീരമായി നിലകൊണ്ടത് ചെറുപ്പത്തിൽ തന്നെ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നു.

Also Read: ‘പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി’: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി

തൊഴിലാളിവർഗ്ഗത്തിനു വേണ്ടി നിലകൊള്ളുകയും, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം, പുരോഗമന മൂല്യങ്ങൾ മുതലായവ ഉയർത്തിപിടിക്കുകയും ചെയ്ത നേതാവായ സീതാറാം യെച്ചൂരി ഭാവി തലമുറക്ക് പ്രചോദനമായി നിലകൊള്ളുമെന്നും എം. കെ സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. അദ്ദേഹവുമായി നടത്തിയ ഉൾക്കാഴ്ചയേകുന്ന സംവാദങ്ങളെ ഞാൻ വിലമതിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഖാക്കൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം. റെഡ് സല്യൂട്ട്, കോമ്രേഡ്.

Also Read: പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News