കണ്ണൂരിൽ വീട്ടുകിണറ്റിൽ പുലി

കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലി വീണു. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറിലാണ് പുലി വീണത്. കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെക്കാൻ തീരുമാനം. വയനാട്ടിൽ നിന്നുള്ള പ്രത്യേക വനംവകുപ്പ് സംഘം എത്തിയാണ് മയക്കുവെടി വെക്കുന്നത്. കിണറ്റിലെ വെള്ളം വറ്റിച്ചതിന് ശേഷം മയക്ക് വെടി വയ്ക്കും. പുലിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയതിന് ശേഷം തുടർനടപടിയെന്ന് ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here