ഗുജറാത്ത് ജയിലിലുള്ള ഗുണ്ടാത്തലവനെ ഭഗത് സിംഗിനോട് ഉപമിച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്; പിന്നില്‍ ഈ സംഘടന

മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തര്‍ഭാരതീയ വികാസ് സേന ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനയച്ച കത്ത് പുറത്ത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് കത്തിലെ ഉള്ളടക്കം.

ALSO READ:  ബീസ്റ്റ് മോഡിൽ ആസിഫ് അലി, അതിരടി മാസുമായി രോഹിത്ത് വി എസ്; പ്രതീക്ഷളുയർത്തി ടിക്കി ടാക്ക

ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിയെ ഭഗത് സിംഗിനോടാണ് കത്തില്‍ ഉപമിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ല അയച്ച കത്ത് വലിയ സ്വാധീനമില്ലാത്ത സംഘടനയ്ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കാനുള്ള അടവാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും ബിഷോണിയുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം 50 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കാനുമെന്നാണ് കത്തിലുള്ളതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

ALSO READ:   യുവ സമൂഹത്തിനിടയില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക; ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേത്രപരിശോധന ആരംഭിച്ചു

എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയുടെ വധവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളിലിടം നേടിയ ബിഷ്‌ണോയിക്കെതിരെ രാജസ്ഥാന്‍ ആസ്ഥാനമായുള്ള ക്ഷത്രിയ കര്‍ണിസേന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് കത്ത് വന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 1,11,11,111 രൂപയാണ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാര്‍ക്ക് ക്ഷത്രിയ കര്‍ണിസേന വാഗ്ദാനം ചെയ്ത തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here