കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തു നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നായിരുന്നു യുവാവിന് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും തുടർച്ചയായി വയറ് വീർത്തു വരാൻ തുടങ്ങുകയും ചെയ്തു.  തുടർന്ന് യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ്  ഡോ.ശുഭം വത്സ്യത്തിൻ്റെ അടുത്ത് എത്തി.

ALSO READ: ഒടുവിൽ ശാസ്ത്രത്തെ അംഗീകരിച്ചു തുടങ്ങി; വിജയദശമി ആഘോഷത്തിനിടെ ശാസ്ത്രപൂജ നടത്തി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

തുടർന്ന് ഡോക്ടർ അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ (ജിഐ) എൻഡോസ്കോപ്പി നടത്തിയാണ് രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. ഇത്തരം കേസുകൾക്ക് കൃത്യസമയത്ത് ചികിൽസ ലഭിച്ചില്ലെങ്കിൽ അത് ഒരുപക്ഷേ  ജീവനു തന്നെ ഭീഷണിയാകുമെന്ന് ‍ഡോക്ടർ മുന്നറിയിപ്പ് നൽകി. യുവാവ് ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ ഉറങ്ങി കിടക്കുമ്പോൾ വായിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പാറ്റയെ പുറത്തെടുക്കാൻ വൈകിയാൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതര രോഗത്തിലേക്കും ഇത് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News